പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല; നോട്ടീസില്‍ നിയമോപദേശം തേടും

Spread the love

ഡൽഹി: തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തില്‍ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയില്‍ നിന്ന് വിട്ടു നില്‍ക്കും.

video
play-sharp-fill

പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കർ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.

ബജറ്റ് ചർച്ച ഇന്നും ലോക്സഭയില്‍ തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്ക്ക് മറുപടി നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ലോക്സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം സെക്രട്ടറി ജനറല്‍ കൈക്കൊള്ളാൻ സ്പീക്കർ നിർദ്ദേശിച്ചു. സഭയിലേക്ക് വരില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സ്പീക്കര്‍. നോട്ടീസ് മാർച്ച്‌ ഒമ്പതിന് സഭയില്‍ ചർച്ചയ്ക്കെടുക്കാനാണ് സാധ്യത.