
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓൺലൈൻ ഡെലീഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.
ഫ്രാൻസിസ് ജോർജ് എം പി, ഡൽഹിയിൽ ഡെലീഗേറ്റ് രജിസ്ട്രേഷൻ നിർവഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
യുവ നടി മീനാക്ഷി അനൂപ് കാസർകോട് പുതിയ സിനിമയുടെ ലൊക്കേഷനിൽ ഓൺലൈൻ രജിസ്ട്രേഷൻ എടുത്തു. കോട്ടയം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, പി കെ സാബുവും ഓൺലൈൻ ഡെലീഗേറ്റ് രജിസ്ട്രേഷനിൽ പങ്കാളിയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 മുതൽ 26വരെ കോട്ടയം അനശ്വര തീയേറ്ററിലാണ് മേള നടക്കുന്നത്. ഏഴ് ദിവസം നീളുന്ന മേളയിൽ മുതിർന്നവർക്ക് 700 രൂപയും വിദ്യാർഥികൾക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് പാസ്.
മേളയുടെ ഡെലീഗേറ്റ് രജിസ്ട്രേഷൻ സെൽ 13ന് അനശ്വര തിയേറ്ററിൽ ആരംഭിക്കും.







