മദ്യ ലഹരിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ഓടിമറഞ്ഞു; വേളൂർ സ്വദേശിയെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്

Spread the love

കോട്ടയം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്.

video
play-sharp-fill

വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന് അറിയിച്ചുകൊണ്ട് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ കോൾ വരികയും എസ് ഐ ജയകുമാർ, സി പി ഒ പ്രതാപൻ എന്നിവർ സംഭവസ്ഥലത്ത് എത്തുകയും മദ്യ ലഹരിയിൽ ആയിരുന്ന ഗൃഹനാഥൻ, ഈ സമയം മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയും തുടർന്ന് വീട്ടിൽനിന്ന് ഓടിപ്പോവുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ സഹായത്തോടുകൂടി ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പോലീസ് ഇയാളെ കണ്ടെത്തി ആംബുലൻസിൽ കയറ്റി ഭാര്യയോടും ബന്ധുക്കളോടും ഒപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു . പോലീസ് നാട്ടുകാരുമായി ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് 40%ത്തിലധികം പൊള്ളലേറ്റ ആളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൈൽ പണിക്കാരൻ ആയ ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വീട് ജപ്തി ഭീഷണിയിൽ ആയിരുന്നുവെന്നും പറയുന്നു.