
എരുമേലി : ഇളയ സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠ സഹോദരന് 7 വർഷം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
2017 ഡിസംബർ മാസം 20-ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് കുടുംബ വസ്തുവിൽ സ്ഥിതി ചെയ്യുന്ന കിണറിൽ നിന്നും കുടിവെള്ളം സംഭരിക്കുന്നതിന് മോട്ടോർഘടിപ്പിക്കുന്ന കാര്യത്തെപ്പറ്റി സംസാരിച്ച് ഒടുവിൽ വാക്ക് തർക്കത്തിലും കത്തി കുത്തിലും കലാശിക്കുകയായിരുന്നു.
ഇളയ സഹോദരനെ അച്ഛൻ തടഞ്ഞു നിർത്തുകയും മൂത്ത സഹോദരൻ കത്തിയ്ക്ക് നട്ടെല്ലിന്റെ കശേരു കൾക്കിടയിൽ കുത്തി പരിക്കേൽപ്പിക്കു കയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസിൽ ഒന്നാം പ്രതിയായ എരുമേലി ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടിൽ രാജു (60) കുറ്റക്കാരനാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് 1 ജഡ്ജ് ലില്ലി കെ കണ്ടെത്തി പ്രതിയെ 7 വർഷം കഠിന തടവിനും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
പിഴ തുക കേസിൽ പരിക്കേറ്റ് നടുവ് മുതൽ താഴേയ്ക്ക് തളർന്നു കിടക്കുന്ന അനിൽകുമാറിന് നൽകാനും വിധിച്ചു.
എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ എം മനോജ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ എസ് എച്ച് ഒ, ടി ഡി സുനിൽകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെയും 18 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. മീരാ രാധാകൃഷ്ണൻ, അഡ്വ. അർജുൻ എന്നിവർ ഹാജരായി.



