
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മില്‍ സംഘർഷമുണ്ടായി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്തതിലും കായിക വിദ്യാർഥികള്‍ക്ക് ടിഎ നല്‍കാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു എസ്‌എഫ്‌ഐ സമരം.
ബാരിക്കേഡുകള്‍ വച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികള്‍ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലോത്സവം നടത്താൻ അനുമതി നല്‍കണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും വിസി മോഹനൻ കുന്നുമ്മേല്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയില്‍ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകള്‍ക്കെതിരെയാണ് എസ്‌എഫ്‌ഐ പ്രതിഷേധിക്കുന്നത്.
ബുധനാഴ്ച മുതല്‍ സർവകലാശാല ആസ്ഥാനത്ത് രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ്. സഞ്ജീവും സമരമുഖത്തുണ്ട്.



