
കാസർഗോഡ്: കാസർഗോഡിൽ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയെയാണ് (24) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി. ചിന്നു കാസർകോട് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടർച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതായതോടെ ആണ്‍സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ സുഹൃത്തിനൊപ്പം ചിന്നുവിന്റെ വീട്ടിലെത്തിയത്. യുവതി തൂങ്ങിനില്‍ക്കുന്നതുകണ്ട് ഇയാള്‍ ബഹളംവച്ചതുകേട്ട് നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്നു യുവതി. എന്നാൽ അടുത്തിടെയായി ആണ്‍സുഹൃത്തും ഒപ്പം താമസിക്കുന്നുണ്ടായിരുന്നു.ഇയാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദൂരിലെ ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകളാണ് ചിന്നു. നാലു വയസുള്ള മകനുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.



