
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോടഞ്ചേരി ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെയാണ് ഇന്നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈക്കാവിൽ റേഷൻ ഷോപ്പ് നടത്തി വരികയായിരുന്നു. മൂന്നു മാസം മുമ്പ് ഇയാളുടെ മകൻ ഷിബു അർബുദം ബാധിച്ച് മരിച്ചിരുന്നു.
ഭാര്യ: ലീലാമ്മ, മകൾ:ഷിബി(ഇസ്രായേൽ).



