കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് പുതിയ നിബന്ധനകൾ; വനംവകുപ്പ്

Spread the love

പേരാമ്പ്ര: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് ഷൂട്ടർമാർക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി വനംവകുപ്പ്.

video
play-sharp-fill

കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിതമായി വെടിവെച്ചുകൊല്ലുന്നതിന് 2022 സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഹോണററി വൈൽഡ് ലൈഫ് വാർഡൻമാർ എന്നനിലയിൽ കാട്ടുപന്നികളെ വെടിവെക്കാൻ നിലവിൽ ഉത്തരവിടുന്നത്.

എന്നാൽ, കായികാവശ്യത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ള ലൈസൻസികൾ മേൽ ഉത്തരവുപ്രകാരം കാട്ടുപന്നികളെ വെടിവെക്കാൻ അനുവാദംനൽകുന്നുണ്ടെന്ന് ഇടുക്കി കളക്ടർ വനംവകുപ്പിന് കത്തുനൽകിയിരുന്നു. ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ലൈസൻസ് സംബന്ധിച്ച വിവരം അറിഞ്ഞതിന് ശേഷം മാത്രമേ ഇത്തരത്തിൽ ഉത്തരവുനൽകാവൂ എന്നും സർക്കാർതലത്തിൽ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കളക്ടർ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് പുതിയ ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുമതിനൽകുന്നതിനുമുൻപ് ജില്ലാ ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ആയുധലൈസൻസിന്റെ വിഭാഗവും സ്വഭാവവും പരിശോധിച്ചുറപ്പിക്കണമെന്നാണ് വനംവകുപ്പ് നിർദേശിച്ചിട്ടുള്ളത്.