ഏറ്റുമാനൂരിൽ ഇനി ഉത്സവക്കാലം; ഫെബ്രുവരി 18ന് കൊടിയേറും; 25ന് ഏഴരപ്പൊന്നാന ദർശനം;കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികളും മേളങ്ങളും അരങ്ങേറും

Spread the love

കോട്ടയം:തിരുവുത്സവത്തിന് ഒരുങ്ങി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. 10 നാൾ നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് ഫെബ്രുവരി 18ന് കൊടിയേറും.

video
play-sharp-fill

25ന് ഏഴരപ്പൊന്നാന ദർശനം, 26ന് പള്ളിവേട്ട. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികളും മേളങ്ങളും ഒരുക്കിയിട്ടുണ്ട്. 26ന് രാത്രി പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന്റെ ഭക്തിഗാനമേള, ഏഴരപൊന്നാന ദർശനം.

25ന് രാത്രി നവ്യാനായരുടെ ഡാൻസ്, 24ന് രാത്രി രൂപരേവതിയുടെ വയലിൻ ഫ്യൂഷൻ, വൈക്കം വിജയലക്ഷ്മിയുടെ ഭക്തിഗാനമേള, കുന്നക്കുടി എം.ബാല മുരളീ കൃഷ്ണയുടെ ആറാട്ട് കച്ചേരി തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, ചേർപ്പുളശ്ശേരി ഹരി ഹരൻ,വൈക്കം ചന്ദ്രൻ മാരാർ വെന്നിമല അനു, കല്ലൂർ ഉണ്ണികൃഷ്ണ മാരാർ, ഒറ്റപ്പാലം ഹരി, സദനം ഭരതരാജൻ, ചൊവ്വല്ലൂർ മോഹനവാരിയർ, പറക്കാട്ട് മഹേന്ദ്രമാരാർ,

കോട്ടക്കൽ രവി, കിഴക്കൂട്ട് അനിയൻ മാരാർ, കോങ്ങാട് മധു, ചേർപ്പുളശ്ശേരി ശിവൻ, കലാമണ്ഡലം ശിവദാസ്, ഉദയനാപുരം ഹരി, പയ്യല്ലൂർ സഞ്ജീവ്, പല്ലാവൂർ ശ്രീധരമാരാർ, കല്ലേക്കുളങ്ങര ബാബു, ചലച്ചിത്ര താരം പത്മശ്രീ ജയറാം, ചോറ്റാനിക്കര സത്യനാരായണ മാരാർ തുടങ്ങിയവർ ഉത്സവത്തിന് മേള വിസ്മയം തീർക്കും