മുഖം മിനുക്കാൻ ഇനി ബ്യൂട്ടി പാര്‍ലര്‍ വേണ്ട; കരിക്കിൻ വെള്ളം മതി; തിളങ്ങുന്ന ചര്‍മ്മത്തിന് പ്രകൃതിയുടെ രഹസ്യക്കൂട്ട് ഇതാ…!

Spread the love

കോട്ടയം: ചർമ്മത്തിന് പ്രകൃതി നല്‍കുന്ന ഒരു അമൃതാണ് കരിക്കിൻ വെള്ളം. കെമിക്കലുകള്‍ നിറഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കള്‍ക്ക് പകരം വയ്ക്കാൻ കഴിയുന്ന, പാർശ്വഫലങ്ങളില്ലാത്ത ഒരു മികച്ച ലായനിയാണിത്.

video
play-sharp-fill

ചർമ്മത്തിന്റെ ആരോഗ്യത്തിന് കരിക്കിൻ വെള്ളം എങ്ങനെയൊക്കെയാണ് സഹായിക്കുന്നത് പല തരത്തിലാണ്.

ശരീരത്തിന് ഉള്ളില്‍ മാത്രമല്ല, പുറമെ പുരട്ടുമ്പോഴും കരിക്കിൻ വെള്ളം ചർമ്മത്തിന് മികച്ച രീതിയില്‍ ഈർപ്പം നല്‍കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും മൃദുവാക്കി നിലനിർത്തുകയും ചെയ്യുന്നു. വായു മലിനീകരണം മൂലമുണ്ടാകുന്ന ചർമ്മത്തിലെ കരുവാളിപ്പ് മാറ്റാൻ ഇത് വളരെ ഫലപ്രദമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിക്കിൻ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ‘സൈറ്റോകിനിൻസ്’ എന്ന ഘടകം ചർമ്മത്തിലെ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചർമ്മം തൂങ്ങുന്നത് തടയാനും സഹായിക്കുന്നു. പതിവായി കരിക്കിൻ വെള്ളം കൊണ്ട് മുഖം കഴുകുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും.

എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് കരിക്കിൻ വെള്ളം ഒരു ഉത്തമ പരിഹാരമാണ്. ഇത് ചർമ്മത്തിലെ അമിതമായ എണ്ണമയം നീക്കം ചെയ്യുകയും സുഷിരങ്ങള്‍ വൃത്തിയാക്കി മുഖക്കുരു വരുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, മുഖക്കുരു വന്ന പാടുകള്‍ മായ്ക്കാനും ഇതിലെ ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ സഹായിക്കുന്നു.

രാസവസ്തുക്കള്‍ അടങ്ങിയ ടോണറുകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മികച്ച ഒന്നാണ് കരിക്കിൻ വെള്ളം. ഇത് ചർമ്മത്തിന്റെ പി.എച്ച്‌ (pH) നില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. കുളിക്കുന്നതിന് മുൻപോ ഉറങ്ങുന്നതിന് മുൻപോ കരിക്കിൻ വെള്ളത്തില്‍ മുക്കിയ പഞ്ഞി കൊണ്ട് മുഖം തുടയ്ക്കുന്നത് ചർമ്മത്തിന് പെട്ടെന്നൊരു ഉന്മേഷം നല്‍കും.

കരിക്കിൻ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, അത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ഇരട്ടി ഗുണം നല്‍കും. നിസ്സാരമായി കാണുന്ന ഈ പ്രകൃതിദത്ത പാനീയം നിങ്ങളുടെ ചർമ്മ സംരക്ഷണ രീതിയുടെ ഭാഗമാക്കാവുന്നതാണ്.