
മലപ്പുറം : പോത്തുകല്ല് ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം .
പോത്തുകല്ല് കടവിലെ പാറയോട് ചേർന്നാണ് അപകടം ഉണ്ടായത് . സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാൻ ഇറങ്ങിയതായിരുന്നു .
നല്ലം തണ്ണി പീപ്പിൾസ് വില്ലേജിലെ പറമ്പൻ
ഷമീറിന്റെ മകൻ ഷാമിൽ ആണ് മരിച്ചത് . പ്രദേശവാസികൾ ചേർന്ന് രക്ഷപ്രവർത്തനം നടത്തി പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


