
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പെട്ടെന്ന് വന്‍തോതില്‍ ഇടപാടുകള്‍ നടക്കുന്നത് കണ്ടെത്തിയാല്‍ ഉടന്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ബാങ്കുകള്‍ ഒരുക്കണമെന്ന് കോടതി വ്യക്തമാക്കി.
തുച്ഛമായ തുകകള്‍ മാത്രം ഇടപാട് നടത്തിയിരുന്ന വ്യക്തികള്‍ അപ്രതീക്ഷിതമായി വന്‍തുക കൈമാറ്റം നടത്തുമ്പോള്‍ അത് പരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ രൂപീകരിക്കുന്നത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


