
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമ്പോ ആണ് മോഹന്‍ലാല്‍- പ്രിയദര്ശന്.കിലുക്കം, വന്ദനം, ചിത്രം, താളവട്ടം എന്നിങ്ങനെ ഒരു തലമുറ തന്നെ കണ്ട് വളര്‍ന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിലേത്.
മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിലൂടെയാണ് പ്രിയദര്ശന് സംവിധായകനായി അരങ്ങേറിയത്. തന്റെ കരിയറിലെ 100-ാം ചിത്രത്തിലും മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് പ്രിയദര്ശന് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് മുന്‍പ് മറ്റൊരു പ്രോജക്റ്റിന് വേണ്ടിയും ഈ ഹിറ്റ് കൂട്ടുകെട്ട് ഒരുമിക്കുകയാണ്. അതൊരു ഫീച്ചര്‍ ചിത്രമല്ലെന്ന് മാത്രം.
കെഎസ്ആര്‍ടിസിക്കുവേണ്ടി ഒരുങ്ങുന്ന പരസ്യചിത്രത്തിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. തൊടുപുഴയിലാണ് ഷൂട്ടിംഗ്. കോന്നി അട്ടച്ചാക്കലില്‍ ബ്ലൂ ഹില്‍ ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷിക വേദിയില്‍ സംസാരിക്കവെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര് ആണ് ഇക്കാര്യം ആവേശപൂര്‍വ്വം പങ്കുവച്ചത്. “ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ സന്തോഷം ശ്രീ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുകയാണ്. പ്രിയദര്ശന് ആണ് സംവിധാനം ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊടുപുഴയില്‍ വച്ച് അദ്ദേഹത്തിന്റെ സമയത്തിനനുസരിച്ച് കെഎസ്ആര്‍ടിസിയുടെ പരസ്യം ഷൂട്ട് ചെയ്യുകയാണ്. ഇന്ത്യയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ആദ്യമായിട്ട് ആയിരിക്കും ഒരു പരസ്യം ഇറക്കാന്‍ പോകുന്നത്. അതും ഇതുപോലെ ഒരു സൂപ്പര്‍സ്റ്റാറിനെ വച്ചുകൊണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും ഒരു പൈസ പോലും വാങ്ങുന്നില്ല. പ്രിയദര്ശന് അദ്ദേഹത്തിന്റെ സ്റ്റുഡിയോ വരെ സൗജന്യമായിട്ട് തന്നിട്ടാണ് നമ്മള് ഇത് ചെയ്യുന്നത്”, ഗണേശ് കുമാര്‍ പറഞ്ഞു. എട്ട്, ഒന്‍പത് തീയതികളില്‍ ചിത്രീകരണം നടക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.



