
കൊച്ചി: നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ജനുവരി 15-നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെ അയൽവാസിയായ ഋതു ജയൻ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ വിനിഷയുടെ ഭർത്താവ് ജിതിനെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയത്. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്നുപേരും ക്രൂരമായ അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ജിതിൻ മാത്രമാണ് സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വിനിഷയുടെ 11യും 6യും വയസ്സുള്ള കുട്ടികളുടെ കണ്ണിന് മുന്നിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ലഹരിക്ക് അടിമയായിരുന്ന പ്രതി പ്രദേശവാസികൾക്കിടയിൽ ഭീതിയുണർത്തുന്ന സാന്നിധ്യമായിരുന്നുവെന്നും, പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


