
കോഴിക്കോട്: തുടർഭരണം
ഉണ്ടായാല്‍ മലയാളത്തില്‍ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. ഭരണം കിട്ടിയാല്‍ ‘പാവപ്പെട്ട’ പ്രയോഗം അവസാനിക്കും.
ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തില്‍ പാവങ്ങള്‍ എന്ന പദം ഉണ്ടാവില്ല.വികസിത-അർദ്ധവികസിത രാജ്യങ്ങളില്‍ കൂടുതല്‍ വികസനം നേടിയിട്ടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തില്‍ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടേതെന്ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ പറയട്ടെ എന്താണ് ഉള്ളതെന്ന്. വി.ഡി. സതീശൻ്റെ ജാഥയില്‍ കേരളത്തിൻ്റെ വികസനം എന്ന അജണ്ട ഇല്ല. കോലീബി- ജമാഅത്തെ സഖ്യത്തിൻ്റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവിൻ്റെ സമീപനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജീവ് ചന്ദ്രശേഖരന് വർഗീയത ഇല്ലെന്ന് പറഞ്ഞ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നും പറഞ്ഞു. ഹൈക്കമാൻ്റിൻ്റെ നിലപാട് ഇതുതന്നെയാണോ?, എം.വി. ഗോവിന്ദൻ ചോദിച്ചു.
പി.വി. അൻവറിനെതിരേ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുന്നയിച്ചു. ബേപ്പൂരില്‍ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്, പി.വി. അൻവർ. അൻവറിൻ്റെ പൂതി മനസ്സില്‍ വെച്ചാല്‍മതി. ബേപ്പൂരില്‍ ഇടതുപക്ഷത്തെ വൻ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ നെഞ്ചേറ്റും, എം.വി. ഗോവിന്ദൻ പറഞ്ഞു. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.



