പാലക്കാട്‌ നിന്ന് കാണാതായാളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പാലക്കാട് : തിരുവിഴാംകുന്ന് ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

തിരുവിഴാംകുന്ന് മുണ്ടക്കുന്ന് ചക്കംതൊടി അബ്‌ദു സലാം ( 49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടു മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group