ശബരിമല സ്വർണക്കൊള്ള കേസില്‍  സ്വർണപ്പാളികളില്‍ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം; എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ച്‌ തീരുമാനം: കേസ് 19ന് വീണ്ടും പരിഗണിക്കും

Spread the love

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമലയിലെ സ്വർണപ്പാളികളില്‍ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം.എസ്‌ഐടിയുടെ ആവശ്യം പരിഗണിച്ച്‌ പാളികളിലെ സാംമ്പിള്‍ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

video
play-sharp-fill

പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദേശം.

മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച്‌ സെന്ററിലേക്കയച്ച്‌ പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസില്‍ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group