കൊച്ചി ബിനാലെയിലെ വിദേശ വനിതാ കലാകാരിക്ക് നേരെ ലൈംഗികാതിക്രമം; നവി മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ് 

Spread the love

കൊച്ചി: കൊച്ചി ബിനാലെയിലെ കലാപരിപാടികളുമായി ബന്ധപ്പെട്ട് എത്തിയ തായ്‍വാൻ പൗരയായ യുവതിയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ കേസെടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് കട്ടാരെയ്‌ക്കെതിരെയാണ് നടപടി. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിലായാണ് പരാതി ലഭിച്ചത്.

video
play-sharp-fill

ബിനാലെ വേദിയിൽ വെച്ച് പരിചയപ്പെട്ട യുവതിയെ പ്രതി മദ്യപിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ യുവതി അത് നിരസിച്ചു. തുടർന്ന് കായൽ യാത്രയ്ക്ക് ക്ഷണിച്ച് ഇരുവരും ഉല്ലാസബോട്ടായ ലേക്ക് ബേ ക്രൂയിസിൽ കയറുകയായിരുന്നു. യാത്രയ്ക്കിടെയാണ് പ്രതി മോശമായി പെരുമാറിയതെന്നാണ് ആരോപണം.

സംഭവത്തിന് പിന്നാലെ തായ്‍വാനിലേക്ക് മടങ്ങിയ യുവതി അവിടെത്തിയ ശേഷമാണ് പരാതി നൽകിയത്. പ്രതിയുടെ ഫോൺ നമ്പർ ഉൾപ്പെടെ ആവശ്യമായ തെളിവുകൾ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group