മദ്യപാനത്തിനിടെ വാക്കുതർക്കം; മൂവാറ്റുപുഴയില്‍ അതിഥിതൊഴിലാളി കുത്തേറ്റുമരിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Spread the love

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതരസംസ്ഥാനക്കാരൻ കുത്തേറ്റുമരിച്ചു.

video
play-sharp-fill

ഒഡീഷ സ്വദേശി രാകേഷ് ബ‌ഹ്റയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോർട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.