ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ ചിലതൊക്കെ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണി, തിരുവനന്തപുരത്ത് സ്പാ മാനേജറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി യുവതി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ മാനേജറില്‍ നിന്ന് മോശം അനുഭവം ഉണ്ടായാതായി യുവതി. ജോലിക്കായുള്ള അഭിമുഖത്തിനായി സ്പായില്‍ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.

video
play-sharp-fill

ചിലതൊക്കെ ചെയ്യേണ്ടി വരുമെന്ന് മാനേജർ പറഞ്ഞു. മാനേജരുടെ ഇടപെടലില്‍ സംശയം തോന്നി പറ്റില്ല എന്ന് പറഞ്ഞതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

മാനേജർ ഫോട്ടോ ആവശ്യപ്പെട്ടു എങ്കില്‍ മാത്രമേ ജോലി തരികയുളൂവെന്നും പറഞ്ഞു. എന്നാല്‍ ഫോട്ടോ അത് കൊടുക്കാതായപ്പോള്‍ അടിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പായുടെ മറവില്‍ മറ്റ് പ്രവർത്തികളാണ് നടക്കുന്നതെന്നും പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയതെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

 

അതേസമയം ഇന്നലെ മേയർ വി വി രാജേഷിന്റെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിലുള്ള എല്ലാ സ്പാകളിലും ആരോഗ്യവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു. മതിയായ രേഖകളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഉദ്യോഗസ്ഥർ അടച്ചുപൂട്ടാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രവർത്തിച്ച ക്യാപിറ്റല്‍ ടവർ സെന്ററിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്.

നഗരസഭ നിർദേശത്തെ തുടർന്ന് പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരുവല്ലയില്‍ സ്പായില്‍ വച്ച്‌ യുവതി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പൊലീസും മറ്റ് അധികൃതരും പരിശോധന ശക്തമാക്കിയിരിക്കുന്നത്.