സംസ്ഥാന ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കമ്പനിയില്‍ സ്ഥിര ജോലി; ട്രെയിനി തസ്തികയില്‍ നാല് ഒഴിവുകള്‍; 32,400 – 67,150 ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. മാനേജ്‌മെന്റ് ട്രെയിനീ (HR) ഒഴിവിലേക്കാണ് നിയമനം.

video
play-sharp-fill

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കെപിഇഎസ്‌ആര്‍ബി മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി: ഫെബ്രുവരി 28.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ മാനേജ്‌മെന്റ് ട്രെയിനീ എച്ച്‌ആര്‍ റിക്രൂട്ട്‌മെന്റ്. ആകെയുള്ള നാല് ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.

കാറ്റഗറി നമ്പര്‍: 012/2026

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

എംബിഎ (എച്ച്‌ആര്‍) അല്ലെങ്കില്‍ എ.ഐ.സി.ടിഇ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ രണ്ട് വര്‍ഷ പ്രൊഫഷണല്‍ പിജി. (60 ശതമാനം മാര്‍ക്കോടെ).

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32,400 രൂപയ്ക്കും 67,150 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

ഉദ്യോഗാര്‍ഥികള്‍ ഒരു വര്‍ഷത്തെ പരിശീലന കാലയളവ് പൂര്‍ത്തിയാക്കണം. ഈ കാലയളവില്‍ 19500 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. വിജയകരമായ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ഇ2 ഗ്രേഡില്‍ നിയമനം ലഭിക്കും.

അപേക്ഷ ഫീസ്

600 രൂപ അപേക്ഷ ഫീസായി നല്‍കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 150 രൂപ അടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം ലഭ്യമായ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കണം.

അപേക്ഷ: https://jobs.kpesrb.kerala.gov.in/