
തിരുവനന്തപുരം: ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ സാമ്പത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ചുളള റിപ്പോർട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തില്‍ ഉള്ള ബോർഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം തട്ടിയ കേസിലാണ് ക്ലർക്ക് സംഗീത് അറസ്റ്റിലായത്. 14 കോടി രൂപയാണ് തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗീതിനിനായി വിജിലൻസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നെങ്കിലും സംഗീതിന് മാനസികരോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡിയെ എതിർത്തു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചത്.



