തൃപ്പൂണിത്തുറ പൂ​ർ​ണ്ണ​ത്ര​യീശ ക്ഷേ​ത്ര​ത്തിൽ ശി​വേ​ലി​ക്കെ​ത്തി​ച്ച ​ ​ആ​ന​യി​ട​ഞ്ഞു;രണ്ടാം പാപ്പാന് പരുക്ക്; ​ഇടഞ്ഞത് കോ​ട്ട​യ​ത്ത് ​നി​ന്ന് ​എ​ത്തി​ച്ച് ​ ചാ​മ​പ്പു​ഴ​ ​ഉണ്ണികൃഷ്ണൻ

Spread the love

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇന്നലെ വൈകുന്നേരം ശീവേലി എഴുന്നള്ളത്തിനിടെയാണ് സംഭവം. ആനയുടെ തട്ടേറ്റ് പരുക്കേറ്റ രണ്ടാം പാപ്പാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

പറ ഉത്സവത്തിന്റെ ഭാഗമായുള്ള ശീവേലിക്ക് പതിവിലും വിപരീതമായി വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. എഴുന്നള്ളത്ത് പുരോഗമിക്കുന്നതിനിടെ ആന അക്രമാസക്തനാവുകയായിരുന്നു.

ഈ സമയത്താണ് രണ്ടാം പാപ്പാന് നേരെ ആനയുടെ നീക്കമുണ്ടായത്. വീഴ്ചയിൽ പരുക്കേറ്റ ഇദ്ദേഹത്തെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന ഇടഞ്ഞാലുടൻ തന്നെ അധികൃതർ ഇടപെട്ട് ഭക്തരെ സുരക്ഷിതമായി ക്ഷേത്രമതിൽക്കെട്ടിന് പുറത്തെത്തിച്ചു.

തുടർന്ന് ക്ഷേത്രഗോപുരങ്ങൾ അടച്ചതിനാൽ വൻ അപകടം ഒഴിവാക്കാനായി. പിന്നീട് എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ തളച്ചത്.