
കോട്ടയം: കോട്ടയം ജില്ലാ ഹോമിയോപ്പതി വകുപ്പ് സ്‌റ്റാഫ് കൗൺസിലിന്റെ ഒന്നാം വാർഷികവും സർഗോത്സവവും യാത്രയയപ്പ് സമ്മേളനവും പിഡബ്ല്യുഡി റസ്‌റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലിൽ
പ്രസിഡൻ്റ് ഡോ. സ്മിത പിതാംബരൻ അധ്യക്ഷയായി. ഡി എംഒ ഡോ. കെ എസ് മിനി മുഖ്യാഥിതിയായി.
സെക്രട്ടറി കണ്ണൻ ആൻഡ്രൂസ്, ട്രെഷറർ സി ഡി ശ്രീകുമാർ, നാം ഡി പി എം ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, വൈസ്. പ്രസിഡൻ്റുമാരായ സിബി സി ലൂക്ക്, എം രാജശ്രീ, ജോ. സെക്രട്ടറി ഡോ. ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ വിവിധ സ്ഥാപന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം ഡിഎംഒ ഡോ. കെ എസ് മിനി ഉദ്‌ഘാടനം ചെയ്തു. കൗൺസിലിൻ്റെ ലോഗോ പ്രകാശനം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു നിർവഹിച്ചു.
2025 കാലത്ത് സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പും നടത്തപ്പെട്ടു. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.



