
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷും ബിജെപി കൗണ്‍സിലർമാരും നാളെ ഡൽഹിയിലേക്ക്.
തിരുവനന്തപുരത്ത് ആദ്യമായി ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മേയറും ബിജെപി അംഗങ്ങളും ഡൽഹിയിലേക്ക് പോകുന്നത്. ട്രെയിൻ മാർഗമാണ് സംഘം യാത്ര തിരിക്കുക.
നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകള്‍ പൂർത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.



