
തിരുവനന്തപുരം: കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവകരമായ പദ്ധതിയായ ‘സ്കോളർ കണക്ട്’ (Scholar Connect) മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 11-ന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാർഥികളെയും അധ്യാപകരെയും ലോകമെമ്പാടുമുള്ള മലയാളി അക്കാദമിക് വിദഗ്ധരുമായി ഡിജിറ്റലായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
തിരുവനന്തപുരം വിമൻസ് കോളേജിൽ നടക്കുന്ന നാഷണൽ റിസർച്ച് കോൺഫറൻസ്–കേരള ഹയർ എഡ്യൂക്കേഷൻ എക്സ്പോ 2026 വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. കേരള ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് (കെഎസ്എച്ച്ഇസി) പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെൽബൺ യൂണിവേഴ്സിറ്റി, നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവ ഉൾപ്പെടെ 14 രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള 100-ലധികം പ്രവാസി പണ്ഡിതർ ഇതിനകം മെന്റർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ അക്കാദമിക് മേഖലകളിൽ ഇവർ മാർഗനിർദേശങ്ങൾ നൽകും.



