ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു

Spread the love

കാഞ്ഞങ്ങാട്: ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട്  നാരായണൻ നായരാണ് (75) ഹൃദയാഘാതംമൂലം മരിച്ചത്.

video
play-sharp-fill

ശനിയാഴ്ച വൈകീട്ട്‌ വീട്ടുപറമ്പിലാണ് സംഭവം. ഭാര്യ രാജാമണി തെങ്ങോല എടുക്കുമ്പോള്‍ കടന്നലുകള്‍ ഇളകി വന്ന് കുത്തുകയായിരുന്നു. നിലവിളികേട്ടെത്തിയ നാരായണൻ നായർ ഭാര്യ പിടയുന്നത്‌ കണ്ട്‌ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാരായണൻ നായർ മരിച്ചു.

രാജാമണി ചികിത്സയിലാണ്‌. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായർ, കൃഷ്ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group