
കോട്ടയം : മന്ത്രി കെ ബി ഗണേഷ് കുമാർ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമെന്നും ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും സഹോദരി ഉഷ മോഹന്‍ദാസ്.
“യാമിനിയുമായുളള വിഷയത്തില്‍ പൊലീസ് കേസ് ഒഴിവാക്കി ഒത്തുതീര്‍പ്പിനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. കേസുമായി പോയിരുന്നെങ്കില്‍ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നഷ്ടപ്പെടുമായിരുന്നു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയും മാറ്റിവെച്ച് അദ്ദേഹം ഗണേഷിനെ സഹായിക്കുകയായിരുന്നു.
സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. അക്കാര്യം അച്ഛൻ നേരിട്ട് എന്നോട് പറഞ്ഞതാണ്. ആ എഴുത്ത് അച്ഛന് വായിക്കുന്നത് കണ്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന് നേരിട്ട് പറഞ്ഞു. പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം. കോണ്‍ഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊട്ടാരക്കരയെ പ്രതിനിധീകരിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടു. ഗണേഷിനെതിരെ താന്‍ മത്സരിക്കില്ല. കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടായിരുന്നു. മത്സരിച്ചാല്‍ വലിയ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. പിന്നീടാണ് ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നത്.
കൊട്ടാരക്കര കിട്ടിയില്ലെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറല്ല. ഗണേഷിനെതിരെ പത്തനാപുരത്ത് മത്സരിക്കില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല”.എന്നും ഉഷാ മോഹൻദാസ് പറഞ്ഞു.



