‘കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് പലരും സഹായിക്കാറുണ്ട്; നെടുമ്പറമ്പില്‍ ഫിനാന്‍സും സഹായിച്ചിരുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു’; എന്‍ എം രാജുവിന്റെ ആരോപണത്തിന് മറുപടിയുമായി ആന്റോ ആന്റണി എംപി

Spread the love

പത്തനംതിട്ട: നെടുംപറമ്പില്‍ ഫിനാന്‍സുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം പി ആന്റോ ആന്റണി.

video
play-sharp-fill

തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നും ആന്റോ ആന്റണി പറഞ്ഞു.

എന്നാല്‍, രണ്ട് കോടി വാങ്ങിയെന്ന എന്‍ എം രാജുവിന്റെ ആരോപണത്തില്‍ ആന്റോ പ്രതികരിച്ചില്ല. എത്ര പണമാണ് സ്ഥാപനത്തില്‍ നിന്നും വാങ്ങിയതെന്നോ തിരികെകൊടുത്തതെന്നോ ആന്റോ ആന്റണി പറഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തെരഞ്ഞെടുപ്പ് സമയത്ത് നെടുമ്പറമ്പില്‍ ഫിനാന്‍സ് സഹായിച്ചിരുന്നു. കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു’, ആന്റോ ആന്റണി പറഞ്ഞു.

നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു 2019ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. തന്നെ മാത്രമല്ല, സിപിഐഎമ്മിനെയും കേരള കോണ്‍ഗ്രസിനെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്.

ഇന്നിപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ആരോപണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമപരമായി പോകട്ടെ, താന്‍ അവയെ നേരിടുമെന്നും ആന്റോ ആന്റണി പറഞ്ഞു.