63 വയസൊക്കെ എന്ത്! വേമ്പനാട്ട് കായല്‍ നീന്തിക്കയറി റൂബി മത്തായി; ദൂരം: 9 കിലോമീറ്റര്‍, സമയം: 2 മണിക്കൂര്‍ 7 മിനിറ്റ്

Spread the love

കോട്ടയം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് ചരിത്രത്തിലേക്ക് നീന്തിക്കയറി 63 കാരിയായ റൂബി മത്തായി.
വേമ്പനാട്ട് കായലിനുകുറുകെ 9 കിലോമീറ്റര്‍ദൂരം 2 മണിക്കൂര്‍ 7 മിനിറ്റ് കൊണ്ട് നീന്തിക്കയറിയാണ്
റൂബി മത്തായി ചരിത്രത്തിൽ ഇടം നേടിയത്.

video
play-sharp-fill

കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ വീട്ടില്‍ എം എം മത്തായിയുടെ ഭാര്യയാണ് റുബി. ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നുമാണ് നീന്തി വൈക്കം ബീച്ചിലെത്തിയത്. രാവിലെ കൂമ്പേല്‍ കടവില്‍ യൂണിയന്‍ ബാങ്ക് സീനിയര്‍ ചീഫ് മാനേജര്‍ അരവിന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

9.20 ന് വൈക്കം ബീച്ചില്‍ കയറി.ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബില്‍ കോച്ച്‌ ബിജു തങ്കപ്പന്‌റെ ശിക്ഷണത്തിലാണ് റൂബി നീന്തല്‍ പഠിച്ചത്. ഡോള്‍ഫിന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേമ്പനാട്ട് കായല്‍ നീന്തിക്കയറി റെക്കോര്‍ഡ നേടിയ 33മത്തെ താരമാണ് റുബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴയാറിലായിരുന്നു ആറു മാസത്തെ പരിശീലനം. റൂബിയുടെ സാഹസിക സംരംഭത്തെ തുണയ്‌ക്കാന്‍ വിദേശത്തായിരുന്ന ഭര്‍ത്താവ് മത്തായിയും നാട്ടിലെത്തിയിരുന്നു.
വൈക്കം ബീച്ചില്‍ നടന്ന അനുമോദന യോഗം നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു.