ആദ്യം പതറി; ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎസ്‌എക്കെതിരെ 29 റണ്‍സിന്റെ ജയം

Spread the love

മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം.

video
play-sharp-fill

യുഎസ്‌എക്കെതിരെ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസ്‌എയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

21 പന്തില്‍ 37 റണ്‍സ് നേടിയ ശുഭം രാഞ്ജനെ, 31 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജയ് കൃഷ്ണ മൂര്‍ത്തി എന്നിവരാണ് യുഎസ്‌എയുടെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 34 റണ്‍സ് നേടിയ മിലിന്‍ഡ് കുമാര്‍, 15 പന്തില്‍ 26 റണ്‍സ് നേടിയ ശുഭം രാഞ്ജനെ എന്നിവരും ഭേദപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിങില്‍ ബാറ്റിങ് തകര്‍ച്ചയോടെയാണ് യുഎസ്‌എ തുടങ്ങിയത്. എട്ടു റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ 6 പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി.

അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും, അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.