പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈ​ക്ക് യാ​ത്രി​ക​നാ​യ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്;മരിച്ചത് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വദേശി

Spread the love

പാ​ലാ : സ​ഹോ​ദ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ന്നോ​വ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഒ​പ്പം യാ​ത്ര ചെ​യ്ത സ​ഹോ​ദ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​പ്പ​ള്ളി ചേ​ന​പ്പാ​ടി നാ​ഗ​മ​റ്റ​ത്തി​ൽ എ​ൻ. എ​സ്. ശ്രീ​നാ​ഥാ​ണ് (22 ) മ​രി​ച്ച​ത്.

video
play-sharp-fill

പ​രി​ക്കേ​റ്റ സ​ഹോ​ദ​രി ശ്രീ​ല​ക്ഷ്മി​യെ (27) ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.10ന് ​ക​ട​പ്പാ​ട്ടൂ​ർ ബൈ​പാ​സി​ലാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് എ​ത്തി​യ സ​ഹോ​ദ​രി​യെ കൂ​ട്ടി ബൈ​ക്കി​ൽ ചേ​ന​പ്പാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ശ്രീ​നാ​ഥ്.

എ​തി​രെ വ​ന്ന വൈ​ക്കം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ലൂ​ടെ നി​ര​ക്കി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം റോ​ഡി​ൽ കി​ട​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ നാ​ട്ടു​കാ​ർ വി​ളി​ച്ചു​വ​രു​ത്തി​യ ആം​ബു​ല​ൻ​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​രു​വ​രും റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group