ഓൺലൈൻ തട്ടിപ്പിലൂടെ ഒരു കോടി 13 ലക്ഷം രൂപ അപഹരിച്ചു; പ്രതി ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

Spread the love

കോട്ടയം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുകോടി 13 ലക്ഷം രൂപ അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ.

video
play-sharp-fill

ആലപ്പുഴ മാവേലിക്കര നൂറനാട് പാറ്റൂർ പുലിമേൽ ഭാഗത്ത് അനീഷ് ഭവൻ വീട്ടിൽ അഖിൽ (25) ചിങ്ങവനം പോലീസിൻ്റെ പിടിയിലായത്.

മെർലിൻ ജേക്കബ് എന്ന വ്യാജ പേരിൽ വിദേശരാജ്യമായ കമ്പോഡിയയിൽ നിന്നും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ടെലെഗ്രാമിലും പ്രൊഫൈൽ ഉണ്ടാക്കി കുറിച്ചി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് അതുവഴി മറ്റു പ്രതികളുടെ സഹായത്തോടെയും നിർദ്ദേശത്തോടെയും ഓൺലൈൻ ട്രേഡിങ്ങിലേക്ക് ക്ഷണിച്ചായിരുന്നു തട്ടിപ്പ്. പ്രതിയും കൂട്ടാളികളും ചേർന്ന് തയ്യാറാക്കിയ ടെലഗ്രാം അക്കൗണ്ടിൽ പരാതിക്കാരനെ ട്രേഡിംഗിന് വേണ്ടി രജിസ്റ്റർ ചെയ്യിച്ച് തുടർന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വഴി 1,13,14,369
(ഒരുകോടി പതിമൂന്ന് ലക്ഷത്തി പതിനാലായിരത്തി മുന്നൂറ്റി അറുപത്തി ഒൻപത് രൂപ) ഒന്നാം പ്രതിയുടെയും മറ്റു പ്രതികളുടെയും വിവിധ അക്കൗണ്ടുകൾ മുഖാന്തിരം വാങ്ങിയെടുത്ത ശേഷം പറഞ്ഞ് വിശ്വസിപ്പിച്ച പ്രകാരം ട്രേഡിങ് നടത്താതെയും വാങ്ങിയെടുത്ത പണം തിരികെ കൊടുക്കാതെയും തട്ടിപ്പിനിരയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് എസ്സിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.