
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളില്‍ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു.
കൊമേഴ്സ് വിഭാഗത്തിലെ 16 വയസ്സുകാരനായ വിദ്യാർഥിയാണ് സ്കൂളിനുള്ളില്‍ വെച്ച് കൂട്ടം ചേർന്നുള്ള ആക്രമണത്തിന് ഇരയായത്.
ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമാശയായി തുടങ്ങിയ കാര്യം പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് വിദ്യാർഥികള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



