ഹെറ്റ്‌മെയറുടെ വെടിക്കെട്ട്; ഷെപ്പേര്‍ഡിന് ഹാട്രിക്; ടി20 ലോകകപ്പില്‍ സ്കോട്ട്‌ലൻഡിനെ അനായാസം മറികടന്ന് വെസ്റ്റ് ഇൻഡീസ്

Spread the love

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ വിജയത്തുടക്കവുമായി വെസ്റ്റ് ഇൻഡീസ്.

video
play-sharp-fill

കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ നടന്ന പോരാട്ടത്തില്‍ സ്കോട്ട്‌ലൻഡിനെ 35 റണ്‍സിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ ബാറ്റിംഗ് കരുത്തും റൊമാരിയോ ഷെപ്പേർഡിന്‍രെ ഹാട്രിക് പ്രകടനവുമാണ് വിൻഡീസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

വിന്‍ഡീസ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സ്കോട്‌ലന്‍ഡ് 18.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

34 പന്തില്‍ 64 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണർമാരായ ഷായ് ഹോപ്പും(19) ബ്രാൻഡൻ കിംഗും(35) ചേർന്ന് 54 റണ്‍സിന്‍റെ മികച്ച തുടക്കം നല്‍കി.

മധ്യനിരയില്‍ ഷെർഫാൻ റൂഥർഫോർഡ്(13 പന്തില്‍ 26*), നായകൻ റോവ്‌മാൻ പവല്‍(14 പന്തില്‍ 24) എന്നിവരും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.