
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (IOCL) ജോലി നേടാന്‍ അവസരം. 88 ഒഴിവുളിലായി ട്രേഡ് ആന്റ് ടെക്‌നീഷ്യന്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐഒസിഎല്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ട്രേഡ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ് പോസ്റ്റുകളില്‍ 88 ഒഴിവുകള്‍.
ട്രേഡ് അപ്രന്റീസ്- അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്) 39 ഒഴിവ്
ട്രേഡ് അപ്രന്റീസ് (ബോയിലര്‍) 16 ഒഴിവ്
ടെക്‌നീഷ്യന്‍ അപ്രന്റീസ് (കെമിക്കല്‍) 12 ഒഴിവ്
ടെക്‌നീഷ്യന്‍ അപ്രന്റീസ് (മെക്കാനിക്കല്‍) 11 ഒഴിവ്
ടെക്‌നീഷ്യന്‍ അപ്രന്റീസ് (ഇന്‍സ്ട്രുമെന്റേഷന്‍) 10 ഒഴിവ്
പ്രായപരിധി
18 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസി (NCL) 3 വര്‍ഷവും, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപ്രന്റീസ് തസ്തികയിലേക്ക് അനുവദിച്ചിട്ടുള്ള പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. 32 ജനറല്‍ ലീവും, 12 കാഷ്വല്‍ ലീവും അനുവദിക്കും.
യോഗ്യത
ട്രേഡ് അപ്രന്റീസ് – കെമിക്കല്‍
ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി അല്ലെങ്കില്‍ ഇന്‍ഡസട്രിയല്‍ കെമികസ്ട്രി വിഷയങ്ങളില്‍ മൂന്ന് വര്‍ഷ ബി.എസ്.സി ബിരുദം.
ട്രേഡ് അപ്രന്റീസ് -ബോയിലര്‍
ടെക്‌നീഷ്യന്‍ അപ്രന്റീസ് (കെമിക്കല്‍)
കെമിക്കല്‍ എഞ്ചിനിയറിങ്/ പെട്രോകെമിക്കല്‍ എഞ്ചിനീയറിങ്/ കെമിക്കല്‍ ടെക്‌നോളജി/ റിഫൈനറി & പെട്രോകെമിക്കല്‍ എഞ്ചിനീയറിങ് ഏതിലെങ്കിലും മൂന്ന് വര്‍ഷ ഡിപ്ലോമ.
ടെക്‌നീഷ്യന്‍ അപ്രന്റീസ്- മെക്കാനിക്കല്‍
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.
ടെക്‌നീഷ്യന്‍ അപ്രന്റീസ് – ഇന്‍സ്ട്രുമെന്റേഷന്‍
ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ & ഇലക്‌ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ ഏതെങ്കിലും എഞ്ചിനീയറിങ് സ്ട്രീമില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.
തിരഞ്ഞെടുപ്പ്
യോഗ്യത വിഷയങ്ങളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി, അതില്‍ നിന്നും ഡോക്യുമെന്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി, മെഡിക്കല്‍ ഫിറ്റ്‌നസും കഴിഞ്ഞാണ് ജോലിക്കാരെ നിയമിക്കുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷ കോഡ്, മറ്റ് വിവരങ്ങള്‍ ചുവടെ നല്‍കിയ വിജ്ഞാപനത്തിലുണ്ട്. ശേഷം ലഭ്യമായ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ ഫോമും പൂരിപ്പിക്കണം. സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
അപേക്ഷ: https://www.iocl.com/



