‘ലഹരി വിമുക്ത കേരളം’: കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെൻ്റ് ഫെബ്രുവരി എട്ട് ഞായറാഴ്ച ബസേലിയസ് കോളേജ് മൈതാനത്ത് നടക്കും; കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി അനീഷ് വി കോര ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെൻ്റ് ഫെബ്രുവരി എട്ട് ഞായറാഴ്ച നടക്കും.

video
play-sharp-fill

രാവിലെ ഏഴരയ്ക്ക് കോട്ടയം ബസേലിയസ് കോളേജ് മൈതാനത്ത് കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി അനീഷ് വി കോര ഉദ്ഘാടനം ചെയ്യും.

കോട്ടയം, എറണാകുളം പത്തനംതിട്ട ജില്ലകളിൽ നിന്ന് എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് ടൂർണമെൻ്റ് നടക്കുന്നത്.

ലഹരിമുക്ത കേരളം ഫുട്ബോളാണ് ലഹരി എന്ന സന്ദേശവുമായാണ് ടൂർണമെൻ്റ് നടത്തുന്നത്