നടന്റെ കാറപകടം; ‘ഇര ചമയുന്നവര്‍ക്കെതിരെ കേസെടുക്കണം’, യുവാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ മാധവ് സുരേഷ്

Spread the love

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടവുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരെ കടുത്ത പ്രതികരണവുമായി നടൻ മാധവ് സുരേഷ്.

video
play-sharp-fill

യുവാക്കള്‍ പച്ചക്കള്ളം പറയുകയാണെന്നും ഒരാളെ അനാവശ്യമായി കുഴപ്പത്തില്‍ ചാടിക്കാൻ ശ്രമിച്ച ഇവർക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കണമെന്നും മാധവ് ആവശ്യപ്പെട്ടു.

യുവാക്കളുടെ പ്രതികരണം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചില ആളുകള്‍ക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്. എന്തൊരു പച്ചക്കള്ളമാണിത്. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തില്‍ ചാടിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കുകയാണ് വേണ്ടത്.’ മാധവ് സുരേഷ് പറഞ്ഞു.