
പത്തനംതിട്ട: പട്ടാപ്പകല്‍ തിരുവല്ലയിലെ സ്‌പാ സെന്ററില്‍ ഗുണ്ടാസംഘം കടന്നുകയറി യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പൊലീസിലും അഭ്യന്തര അന്വേഷണം ആരംഭിച്ചു.
പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്‌പാ സെന്ററുകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് സംശയം. പൊലീസുകാരില്‍ ചിലർ സ്‌പാ സെന്ററുകളില്‍ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.
ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇത് പൊലീസ് രഹസ്യമാക്കിവച്ചതിലും സംശയം ഉയരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പാ കേസ് പ്രതി കുറ്റപ്പുഴ പാപ്പിനിവേലില്‍ സുബിൻ അലക്‌സാണ്ടർ (29), മുപ്പിരിയില്‍ ബെർലിൻദാസ് (38) എന്നിവരെ യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തിരുന്നു. നാല് പ്രതികള്‍ ഒളിവിലാണ്. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനാണ് സ്‌പാ സെന്റർ ജീവനക്കാരിയെ പ്രതികള്‍ കടയ്ക്കുള്ളില്‍ കടന്ന് സംഘംചേർന്ന് പീഡിപ്പിച്ചത്.
യുവതിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പ്രചരിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സുബിൻ അലക്‌സാണ്ടറും സംഘവും കുറച്ചുനാളായി നിരന്തരം എത്തുമായിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ട് മാരകായുധങ്ങളുമായി ഇവരെത്തി. യുവതി പണം നല്‍കാൻ വിസമ്മതിച്ചു.
കൗണ്ടറിലുണ്ടായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം യുവതിയെ തൊട്ടടുത്ത മുറിയിലേക്ക് ബലമായി കൊണ്ടുപോയി സ്പാ ബെഡിലേക്ക് തള്ളിയിട്ടു. മുറി പൂട്ടിയശേഷം കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വീഡിയോയും ചിത്രീകരിച്ചു. യുവതിക്കൊപ്പം സെല്‍ഫിയെടുത്ത ശേഷം മർദ്ദിച്ചു. ഈ സമയം ഇവിടെ വന്ന മറ്റൊരാളെ മർദ്ദിച്ച് യുവതിക്കൊപ്പം കിടത്തി സുബിൻ വീഡിയോ ചിത്രീകരിച്ചു. 2500 രൂപ ബലമായി വാങ്ങിയ ശേഷം സംഘം മടങ്ങി.



