
കൊച്ചി: സ്കൂള്‍ വാഹനങ്ങളില്‍ റൂറല്‍ ജില്ലാ പൊലീസിൻ്റെ മിന്നല്‍ പരിശോധന.
ഒറ്റ ദിവസം കൊണ്ട് 478 വാഹനങ്ങളാണ് പരിശോധിച്ചത്. റേഞ്ച് ഡിഐജി ഡോ. അരുള്‍ ആർ.ബി കൃഷ്ണയുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ആലുവ സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പരിശോധിച്ചത്.
ആലുവ- 138, മുനമ്പം 93, മൂവാറ്റുപുഴ 90, പുത്തൻകുരിശ് 81, പെരുമ്പാവൂർ 76 എന്നിങ്ങനെയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. സ്‌റ്റേഷനില്‍ രൂപീകരിച്ച പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പുലർച്ചെ മുതല്‍ ആരംഭിച്ചു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിലും പരിശോധന തുടരും. ഓപ്പറേഷൻ പി.ഹണ്ട് റൂറല്‍ ജില്ലയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ 29 ഉപകരണങ്ങള്‍ പിടികൂടി. കുഴുപ്പിള്ളി സ്വദേശിയായ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയതു. അഞ്ച് സബ്ഡിവിഷനുകളില്‍ 46 ഇടങ്ങളിലയിരുന്നു റെയ്ഡ്. പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോണ്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.



