‘കടക്ക് പുറത്ത്’ ക്യാംപയിൻ വൻ വിജയം; സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആരംഭിച്ച ക്യാംപയിനിൽ നാല് ദിവസത്തിൽ ലഭിച്ചത് ഒരു ലക്ഷത്തിലേറെ പരാതികൾ

Spread the love

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആരംഭിച്ച ‘കടക്ക് പുറത്ത്’ ക്യാംപയിനിനു പൊതുജനങ്ങളില്‍നിന്നു മികച്ച പ്രതികരണം.

video
play-sharp-fill

പിണറായി സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൊലീസ് രാജ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആരോഗ്യമേഖലയുടെ തകര്‍ച്ച എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഏറ്റവും അധികം പരാതികള്‍ ലഭ്യമായിരിക്കുന്നത്.

ക്യാംപയിന്‍ തുടങ്ങി വെറും നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പരാതികളാണ് പ്രത്യേക ഫോണ്‍ നമ്പര്‍ മുഖാന്തരം ലഭിച്ചിരിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളില്‍ ചിലത് സോഷ്യല്‍ മീഡിയ പാറ്റ്‌ഫോമുകള്‍ വഴി കോണ്‍ഗ്രസ് പുറത്തുവിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാംപയിന്റെ ഭാഗമായി കഴിഞ്ഞദിവസം വിഴിഞ്ഞം കടലില്‍ മത്സ്യത്തൊഴിലാളികള്‍ വിവിധ പ്രശ്‌നങ്ങളില്‍ പിണറായി സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചും ശ്രദ്ധേയമായിരുന്നു.