സ്‌കൂട്ടർ പാർക്ക് ചെയ്തതിനെത്തുടർന്ന് തർക്കം; യുവതിയുടെ ഇരുകൈകളും വെട്ടി പരിക്കേൽപ്പിച്ച് അമ്മാവൻ; പ്രതി ഒളിവിൽ

Spread the love

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിക്കുനേരെ അമ്മാവന്റെ അതിക്രമം. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

മണിക്കുട്ടൻ (60) എന്നയാളാണ്, അയൽവാസിയും സഹോദരി പുത്രിയുമായ സിന്ധു(43)വിനെ ആക്രമിച്ചത്. മക്കളെ ട്യൂഷന് കൊണ്ടുവിട്ടശേഷം വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തപ്പോഴായിരുന്നു സംഭവം. സ്‌കൂട്ടർ മണിക്കുട്ടന്റെ വീടിന്റെ പരിസരത്ത് പാർക്ക് ചെയ്തു എന്നുപറഞ്ഞ് തർക്കം ആരംഭിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ വീട്ടിലേക്ക് കയറിപ്പോയ മണിക്കുട്ടൻ വെട്ടുകത്തിയുമായാണ് തിരികെ വന്ന് സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.

വെട്ടേൽക്കുന്നത് തടയാൻ ശ്രമിക്കവെയാണ് സിന്ധുവിന്റെ രണ്ട് കൈകളിലും വെട്ടേറ്റത്. നിലവിളിച്ച് ഓടിയ സിന്ധു അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഒളിവിൽപ്പോയ മണിക്കുട്ടനെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളായ ഇവർ തമ്മിൽ വസ്തുതർക്കം ഉൾപ്പെടെ, സ്ഥിരമായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.