
കോട്ടയം :കുമരകം-വൈക്കം റോഡ് വീതി കൂട്ടുക, വേമ്പനാട്ട് കായലും പുഴയും തോടും ആഴം കൂട്ടി ഈ പ്രദേശത്തെ വെള്ളപ്പൊക്കം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് മാർച്ചും ധർണ്ണയും നടത്തി.
കോണത്താറ്റു പാലത്തിനു കിടക്കേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.. കുമരകം സെൻട്രൽ ജംഗ്ഷനു സമീപത്തു ചേർന്ന ധർണ്ണ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. ശാത്ശ്ചന്ദ്രപ്രസാദ് ഉദ്ലാടനം ചെയ്തു. ലേകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്തെ വികസന കാര്യങ്ങളിൽ അവഗണിക്കുന്നത് മന്ധലത്തെ ജനപ്രതിനിധിയായ മന്ത്രി വി.എൻ. വാസവന്റെ വീഴ്ച മൂലമാണെന്ന് ശരത് ശ്ചന്ദ്രപ്രസാദ് കുറ്റപ്പെടുത്തി.
തിരദേശ ജില്ലകളുമായി മലയോര ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഈ റോഡിനോട് അവഗണന തുടർന്നാൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ധർണ്ണയിൽ മുഖ്യ പ്രസംഗം നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അച്ചൻ കുഞ്ഞ് ചേക്കോന്തയുടെ അദ്യക്ഷതയിൽ കൂടിയ

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ ഡി.സി.സി ഭാരവാഹികളായ അഡ്വ. ജീ . ഗോപകുമാർ, നന്തിയോട് ബഷീർ ,പി.വി.പ്രസാദ്, സണ്ണി കാത്തിരം, ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു ,ജിജി പോത്തൻ, ജില്ലാ വൈസ് പ്രസിഡന്റ് റൂബി ചാക്കോ ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി.ജെ. സാബു , സുമേഷ്
കാഞ്ഞിരം, ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ ബിജു കൂമ്പിക്കൽ , ബിജു വലിയ മല 1 ആർപ്പൂക്കര തങ്കച്ചൻ, ബൈജു . പി.ജോർജജ്1 ടോണി തോമസ് 1സിബി വാഴൂർ , പി.എച്ച്.അഷറഫ് ,കെ.പി. മുകുന്ദൻ , പി.വി.സുരേന്ദ്രൻ ,സക്കീർ ചങ്ങംപള്ളി ,ചണ്ടി മണലേൽ, ജോർജ്ജ് വർഗ്ഗീസ് ,മോഹൻ . കെ.തോട്ടു പുറം, പി.വി. വിവേക് തുടങ്ങിയവർ പ്രസംഗിച്ചു.



