ലാലേട്ടന്റെ ‘ആറാട്ട്’ ഇറങ്ങിയതോടെ തലവര മാറി: ‘ഇതൊക്കെ എനിക്ക് വളരെ ചെറിയ തുകയാണ്, യഥാർത്ഥ ബാങ്ക് ബാലൻസ് ഇതല്ല’; യൂട്യൂബേഴസിന് മുന്നില്‍ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വെളിപ്പെടുത്തി സന്തോഷ് വർക്കി

Spread the love

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ ബാങ്ക് ബാലൻസ് വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

video
play-sharp-fill

തിയേറ്ററില്‍ സിനിമ കാണാനെത്തിയ സന്തോഷ് വർക്കി യൂട്യൂബേഴസിന്റെ ചോദ്യത്തിന് മറുപടിയായാണ് തന്റെ മൊബൈലിലൂടെ അക്കൗണ്ടിലുള്ള തുക പരസ്യമാക്കിയത്.

അഞ്ചര ലക്ഷത്തിലേറെയാണ് സന്തോഷ് വർക്കിയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ഈ തുക കണ്ട് അമ്പരന്ന വ്‌ളോഗർമാരോട് വളരെ ലാഘവത്തോടെയായിരുന്നു സന്തോഷിന്റെ പ്രതികരണം. ‘ഇതൊക്കെ എനിക്ക് വളരെ ചെറിയ തുകയാണ്. യഥാർത്ഥ ബാങ്ക് ബാലൻസ് ഇതല്ല. വെറുതെ ചെലവാക്കാൻ വേണ്ടി അക്കൗണ്ടില്‍ ഇട്ടിരിക്കുന്ന തുകയാണിത്,’ സന്തോഷ് വർക്കി വീഡിയോയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാല്‍ ചിത്രം ‘ആറാട്ടി’ന്റെ റിവ്യൂവിലൂടെ വൈറലായ സന്തോഷ് വർക്കി, പിന്നീട് കൊച്ചിയിലെ തിയറ്ററുകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുകയായിരുന്നു. റിവ്യൂകളില്‍ നിന്ന് അഭിനയരംഗത്തേക്കും അദ്ദേഹം ചുവടുവച്ചു. മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിലൂടെയാണ് സന്തോഷ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്.