റബ്ബറിന് തുരിശടിക്കുന്നതിന് റബ്ബർ ബോർഡ് സബ്സിഡി വർധിപ്പിക്കണ൦ : തുരിശ് വില വർധന കർഷകരെ വലയ്ക്കുന്നു.

Spread the love

കോട്ടയം: തുരിശിന്റെയു൦ കോപ്പർ ഓക്സിക്ലൊറൈഡിന്റെയു൦ വില വലിയ തോതിൽ വർദ്ധിച്ചസാഹര്യത്തിൽ റബ്ബർ മരങ്ങളിൽ മരുന്നുതളിക്കുന്നതിനുള്ള ചിലവ് വലിയ തോതിൽ വർദ്ധിച്ചത് റബ്ബർ കർഷകര വലയ്ക്കുന്നു.

video
play-sharp-fill

കഴിഞ്ഞ വർഷം ഒരുഹെക്ടർ മരുന്നു തളിക്കുന്നതിന് പതിനായിരം രൂപായിൽ താഴെ മാത്രമായിരുന്നു ചിലവായിരുന്നത്. വില വർദ്ധിച്ച സാഹചര്യത്തിൽ പതിനയ്യായിരം രൂപയ്ക്ക് മുകളിലെത്തുമെന്നാണ് കർഷകരുടെ നിഗമനം.

ഈ സാഹചരൃത്തിൽ ഒരു ഹെക്ടർ റബ്ബർ തോട്ടം മരുന്നു തളിക്കുന്നതിന് റബ്ബർ ബോർഡ് സബ്സിഡിയിയി നൽകുന്ന നാലായിര൦ രൂപ എണ്ണായിരമായി വർദ്ധിപ്പീക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ൦സ്ഥാനത്ത് റബ്ബർ ഉൽപ്പാദന൦ വലിയ പ്രതിസന്ധി നേരിടുന്ന സാഹചരൃത്തിൽ സർക്കാർ സഹായമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകില്ലന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.