തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; പരിക്കേറ്റ വനിതാ അറ്റൻഡറെ ട്രോമ ഐസിയുവിലേക്ക് മാറ്റി;നെറ്റിയിലുണ്ടായ പരിക്ക് ​ഗുരുതരം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റിയിലുണ്ടായ പരിക്ക് ​ഗുരുതരമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group