‘മുഖ്യമന്ത്രി വാത്സല്യത്തോടെ അവരുടെ ശിരസില്‍ തൊട്ടു, ആ നിമിഷങ്ങളില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു’; മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പോക്സോ അതിജീവിതമാർ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നിര്‍ഭയ ഹോമുകളില്‍ കഴിയുന്ന പോക്സോ അതിജീവിതമാർ.

video
play-sharp-fill

ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പമാണ് അതിജീവിതമാർ പിണറായി വിജയനെ കാണാനെത്തിയത്.
പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചത്.

രണ്ടു വര്‍ഷം മുന്‍പ് അവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു. ‘ഉയരെ’ എന്നാണ് പേര്. സാരികള്‍, ബെഡ് ഷീറ്റുകള്‍, കൂക്കീസ്, കേക്കുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളാണ് ഇവര്‍ വിപണയിലെത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിക്ക് അവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പര്‍ കൈമാറിയെന്നും വീണാ ജോർജ്.