എസ്.ഐ.ആർ നടപടിക്രമങ്ങൾ മുഴുവൻ പൂർത്തീകരിച്ച് കുട്ടനാട് ഒന്നാമതായി; അന്തിമ വോട്ടർ പട്ടികയിലേക്ക് യോഗ്യത നേടിയത് 149658 വോട്ടർമാർ

Spread the love

ആലപ്പുഴ: എസ്.ഐ.ആർ പ്രവർത്തങ്ങളിൽ എല്ലാ നടപടികളും പൂർത്തിയാക്കി സംസ്ഥാനത്ത് ഒന്നാമതായി കുട്ടനാട് നിയോജക മണ്ഡലം. കരട് വോട്ടർ പട്ടികയിൽ കുട്ടനാട് നിയോജക മണ്ഡലത്തിൽ 150189 വോട്ടർമാർ ഉണ്ടായിരുന്നു.

video
play-sharp-fill

ഇതിൽ 7057 വോട്ടർമാരെ മാത്രമേ 2002ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്നുള്ളൂ. അത്തരം വോട്ടർമാരുടേയും ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 15323 വോട്ടർമാരുടേയും ഹിയറിംഗ് നടത്തി, രേഖകൾ പരിശോധിച്ച് അപ്‌ലോഡ് ചെയ്തു എസ്.ഐ.ആർ നടപടിക്രമങ്ങൾ മുഴുവൻ പൂർത്തീകരിച്ചാണ് ഈ നേട്ടം കൈവരി​ച്ച സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി കുട്ടനാട് മാറി​യത്.

പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് യോഗ്യത നേടിയത് 149658 വോട്ടർമാരാണ്. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം അയോഗ്യരാക്കപ്പെട്ടത് 531 വോട്ടർമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനാട് ഇ.ആർ.ഒയും പുഞ്ചസ്‌പെഷ്യൽ ഓഫീസറുമായ ടി.എസ്. ജയശ്രീ, കുട്ടനാട് എ.ഇ.ആർ.ഒയും കുട്ടനാട് തഹസിൽദാറുമായ പ്രീത പ്രതാപൻ എന്നിവരാണ് നേട്ടത്തിന് പിന്നിൽ