സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത;ശമ്പളവും പെൻഷനും കൂട്ടുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും കൂട്ടുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

video
play-sharp-fill

ഏപ്രിലോടെ ഡി.എ. കൊടുത്തുതീർക്കും. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കായി അടത്തവർഷം 23,000 കോടി അധികം നീക്കിവെച്ചിട്ടുണ്ട്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി. സ്കൂൾവിദ്യാർഥികളുടെ ഇൻഷുറൻസ് പദ്ധതി ഈവർഷംതന്നെ തുടങ്ങും.

റവന്യൂകമ്മി നികത്താനുള്ള ഗ്രാന്റ് നൽകേണ്ടെന്ന് ധനക്കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. ഇപ്പോൾ അനുവദിച്ചിട്ടില്ലെങ്കിലും തീരുമാനം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസഹായം കുറഞ്ഞെങ്കിലും ബജറ്റിലെ വകയിരുത്തലുകളിലും കണക്കുകളിലും മന്ത്രി മാറ്റംവരുത്തിയില്ല. 168 കോടിയുടെ പദ്ധതികൾ അധികം പ്രഖ്യാപിക്കുകയും ചെയ്തു.