
കണ്ണൂര്‍: വി.കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.
വൈകീട്ട് പയ്യന്നൂർ ഗാന്ധി പാർക്കിലാണ് പുസ്തകത്തിൻ്റെ പ്രകാശനം നടക്കുക. ജോസഫ് സി മാത്യു, ഡോ. വി.എസ് അനില്‍കുമാറിന് നല്കി പ്രകാശനം നിർവഹിക്കും.
ഹൈക്കോടതി നിർദേശ പ്രകാരം പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ട് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിശദാംശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി.ഐ മധുസൂദനൻ എംഎല്‍എക്കെതിരായ ഗുരുതര പരാമർശങ്ങളും സംഘടനയിലെ വിഭാഗീയതയും പുസ്തകത്തില്‍ കുഞ്ഞികൃഷ്ണൻ തുറന്ന് എഴുതിയിട്ടുണ്ട്.



